ചരിത്രം

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു വെളുത്തവാവിന്‍നാള്‍ രാത്രിയുടെ മൂന്നാം യാമത്തില്‍ സര്‍വ്വാഭീഷ്ടദായിനിയായ ശ്രീ ചാമുണ്ഡേശ്വരി വനനിബിഡമായ ഈ സ്ഥലത്ത് പ്രത്യക്ഷപെട്ട് സമീപത്തുള്ള കുളത്തില്‍ നീരാടിയ ശേഷം പട്ടുചേലകള്‍ പൂവണമരചില്ലുകളില്‍ തൂക്കിയിട്ട് വിശ്രമിച്ചു. ഋഷിതുല്യനായ കുടുംബകാരണവര്‍ പ്രഭാതത്തില്‍ കണ്ടത് ഹാരം പോലെ തൂക്കിയിട്ടിരിക്കുന്ന പട്ടുചേലകളും ഒരു നാരുവട്ടി നിറയെ പലവര്‍ണ്ണങ്ങളിലുള്ള കുപ്പിവളകളും ചേലകളും കുങ്കുമചിമിഴും സിന്ധുരച്ചെപ്പും ഒരു ശൂലവും ആയിരുന്നു. അന്നു രാത്രി ബ്രഹ്മമുഹൂര്‍ത്തത്തില്‍ താപസ്യവര്യനായ അദ്ദേഹത്തിന് ദര്‍ശനം നല്‍കി തന്‍റെ ഇരിപ്പിടം എവിടെയാണെന്നും ചെയ്യേണ്ട പൂജാവിധികള്‍ എന്തൊക്കെയാണെന്നും വിവരിച്ചുകൊടുത്തു മറഞ്ഞു. നീരാടിയ കുളവും ചേലകള്‍ തൂക്കിയിട്ടിരുന്ന വൃക്ഷവും ദേവീസാക്ഷ്യം വഹിച്ചുകൊണ്ട് ഇപ്പോഴും നിലകൊള്ളുന്നു. പട്ടുചേലകള്‍ ഹാരം പോലെ ഇട്ടിരുന്നതിനാല്‍ അവിടെ പട്ടാരം എന്നറിയപ്പെടുന്നു.

സര്‍വ്വാഭീഷ്ടസിദ്ധി, വിദ്യാലാഭം, ഉദ്യോഗലബ്ധി, മംഗല്യഭാഗ്യം, സന്താനലാഭം, രോഗമുക്തി, സമ്പല്‍സമൃദ്ധി, നാനാരിഷ്ടതകളില്‍ നിന്ന് മോചനം, ആരോഗ്യം, മന:ശാന്തി, ശത്രുസംഹാരം എന്നത്യാദികള്‍ പ്രദാനം ചെയ്തുകൊണ്ട് വരദാനപ്രിയയായ പട്ടാരത്തു ചാമുണ്ഡേശ്വരി നാടിനേയും നാട്ടാരെയും സംരക്ഷിച്ചുപോരുന്നു. സര്‍പ്പശാപഗ്രസ്തരായ സ്ത്രീകള്‍ക്കും കുടുംബത്തിനും മോചനത്തിനും ഐശ്വര്യത്തിനും ഇവിടുത്തെ നാഗര്‍പൂജ പ്രസിദ്ധമാണ്. ശത്രുസംഹാരത്തിനും മറ്റ് ഈതിബാധകളില്‍ നിന്നുള്ള മോചനത്തിനും ഇവിടുത്തെ കരിംകാളി പൂജയും കോഴിനേര്‍ച്ചയും പൊങ്കാലയും പ്രസിദ്ധമാണ്. ജന്മനാളുകളിലും പക്കനാളുകളിലും ദേവീ പൂജ, പന്തിരുനാഴി. നാഗര്‍പൂജ, തുലാഭാരം, ഗണപതി ഹോമം മുതലായവ നടത്തുന്നത് വളരെ വിശിഷ്ടമാണ്. read more
Centuries ago, during the third yamam (phase) on a full moon night, Goddess Sri Chamundeswary Devi appeared at this place which at that time was deep dark thick forest and took a dip in the sparkling blue pond nearby. The Devi hung her silk saree on the branches of Poovanam tree and relaxed. The next morning aneruditePatriarch saw thesaree hanging like a garland on the branches of the Poovanam tree. He also found a bamboo basket filled with multi-colored glass bangles, Kumkumam case, Silk Sarees, Sindooracheppu and a Trident. That night during Brahmamuhurtham, the beautiful Goddess appeared in front of the Patriarch and described to him where her temple should beestablished and what kind of Poojas should be performed. Then in a blink of an eye, she vanished. The blue pond behind the temple in which the Goddesstook a dip and the Poovanam tree in front of the temple on which the Goddess hung silk sarees still exist as a witness to Goddess Chamundeswary's presence. Since the sarees hung on the tree adorned it like a garland, the place got the beautiful name "Pattu Haram" later known as "Pattaram”. Since then Chamundeswary Devi, the main deity residing in Pattaram as "Pattarathamma"-mother of mankind has been showering her blessings to all..-Translated by Nakshatra
പന്തിരുനാഴി നിവേദ്യം

ഉദ്ദിഷ്ടകാര്യഫലസിദ്ധിക്ക് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് പന്തിരുനാഴി നിവേദ്യം.

പുതിയ അന്നദാനമണ്ഡപത്തിന് ഉദാരമായി സംഭാവന ചെയ്യുക

സംഭാവനകള്‍ അയകേണ്ട വിലാസം സെക്രട്ടറി പട്ടാരത്ത് ചാമുണ്ടേശ്വരി ക്ഷേത്ര ട്രസ്റ്റ്‌ പാപ്പനംകോട് P.O തിരുവനന്തപുരം 695018
A/C No:57020826735 SBI Papanamcode

പ്രധാനപ്പെട്ട വഴിപാടുകള്‍

ശ്രീമഹാഗണപതി

ഗണപതിഹോമം, നീരാഞ്ജനം, മഹാഗണപതിഹോമം, അപ്പംമൂടല്‍, മോദകം, മുഴുക്കാപ്പ്, കറുകഹോമം, കറുകമാല, അഷ്ടദ്രവ്യഗണപതിഹോമം.

മറുതതമ്പുരാട്ടി

ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ പാച്ചോറും, കന്യാവിന് ദാനമായി പാവാട/സാരിനേര്‍ച്ച മുതലായവയും പ്രധാനം.

രക്ഷസിന്

പത്മമിട്ട പാല്‍പ്പായസം

ദേവി

രക്തപുഷ്പാഞ്ജലി, സ്വയംവരാര്‍ച്ചന, കുങ്കുമാര്‍ച്ചന, ഭഗവതിസേവ, അരവണ.

ശ്രീ പരമേശ്വരന്‍

ധാര, മൃത്യുന്ജയഹോമം, രുദ്രധാര, കരിക്ക്, എണ്ണ-അഭിഷേകം, വിശേഷാല്‍ അഭിഷേകങ്ങള്‍, മുഴുക്കാപ്പ്, നീരാന്ജനം, പാല്‍പ്പായസം,ശംഖാഭിഷേകം.

സുബ്രഹ്മണ്യന്‍

ഷഷ്ടിപൂജ, പഞ്ചാമൃതാഭിഷേകം, വിശേഷാല്‍ അഭിഷേകം, പാനകം, ഭസ്മാഭിഷേകം, താമരവിളക്ക്, സ്വരംവരാര്‍ച്ചന.

കരിങ്കാളിയമ്മ

ചൊവ്വ, വെള്ളി, ഞായര്‍ എല്ലാ ദിവസങ്ങളില്‍ ആട്/കോഴി നേര്‍ച്ച പ്രധാനം.

ശാസ്താവ്

നെയ്യഭിഷേകം, ശ്രീകോവിലില്‍ നെയ്യ്നിറദീപം, നീരാഞ്ജനം, എള്ള്പായസം, കളഭാഭിഷേകം, പാല്‍പ്പായസം, ഇടിച്ചുപിഴിഞ്ഞപായസം, ഉണ്ണിയപ്പം, അരവണ, പഞ്ചാമൃതാഭിഷേകം, എണ്ണഅഭിഷേകം, അഷ്ടാഭിഷേകം, പാനകം, കരിക്കഭിഷേകം, അര്‍ച്ചനകള്‍, ഉദയാസ്തമയപൂജ, നിത്യപൂജ, സര്‍വ്വാലങ്കാരപൂജ.

ഹനുമാന്‍

വെണ്ണ മുഴുക്കാപ്പ്, വടമാല, നീരാഞ്ജനം, അവല്‍നിവേദ്യം, വെറ്റിലമാല ചാര്‍ത്തല്‍, നാരങ്ങ ഹാരം ചാര്‍ത്തല്‍, തൃപ്പാദപൂജ.

ആയില്യപൂജ

നൂറുംപാലും, പാലഭിഷേകം, പാല്‍പ്പായസഹോമം, സര്‍പ്പബലി, നാഗരൂട്ട്‌, വിശേഷാല്‍ അഭിഷേകങ്ങള്‍.

Gallery

@2017 Pattarathu Sree Chamundeshwari Temple All rights reserved. powered By Kshethrasuvidham